ramesh-cheniithala

തിരുവനന്തപുരം: ഖാദർ കമ്മിഷൻ റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയിൽ ആശങ്ക സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദൻ നയിച്ച ജ്യോതിർഗമയ യാത്രയുടെ സമാപന സമ്മേളനം ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യാപക സംഘടനകളുമായി വേണ്ടത്ര ചർച്ച ചെയ്യാതെ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല.

ഹരിഗോവിന്ദൻ അദ്ധ്യക്ഷനായിരുന്നു. എം.എം. ഹസ്സൻ, വി.എസ്. ശിവകുമാർ എം.എൽ.എ, നെയ്യാ​റ്റിൻകര സനൽ, കമ്പറ നാരായണൻ, എം. സലാവുദീൻ, എസ്. സന്തോഷ്‌കുമാർ, വഞ്ചിയൂർ രാധാകൃഷ്ണൻ, എ.എൻ. രവികുമാർ, ബി. ശ്രീകുമാർ, കോട്ടാത്തല മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.