പാറശാല: വാഹനാപകടത്തെ തുടർന്ന് ചികിസയിലായിരുന്ന ഗവ.കോൺട്രാക്ടർ ചെങ്കൽ കോടമ്പഴിഞ്ഞി നാരായണനിവാസിൽ എൻ.സുധാകരൻ നായർ (68) നിര്യാതനായി. ബുധനാഴ്ച രാവിലെ മര്യാപുരത്ത് വച്ചായിരുന്നു അപകടം.ഇദ്ദേഹം ഓടിച്ചിരുന്ന ജീപ്പിന്റെ ഒരു ടയർ ഇളകിതെറിച്ചതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഭാര്യ: പുഷ്പകുമാരി (ജയ). മക്കൾ: ലക്ഷ്മി, ശുഭ. മരുമക്കൾ : രാജ്‌കുമാർ, പ്രജീഷ്.