തിരുവനന്തപുരം: പനിയെത്തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊതുപരിപാടിയിൽ പങ്കെടുത്ത മന്ത്രി ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ത്യം അനുവഭവപ്പെട്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും നാളെയോടെ ആശുപത്രി വിടാൻ കഴിയുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.