sameer
sa

വിതുര : കല്ലാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വട്ടക്കയത്തിൽ മുങ്ങിമരിച്ചു. നെടുമങ്ങാട് കന്യാകുളങ്ങര വലിയവിള എസ്.ആർ മൻസിലിൽ സൈഫുദ്ദീന്റെയും ജിലാബീവിയുടെയും ഇളയമകൻ മുഹമ്മദ് സമീറാണ് (20) മരിച്ചത്. നാലാഞ്ചിറ ബഥനി കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. റിപ്പബ്ലിക് ദിനത്തിൽ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. സുഹൃത്തിനൊപ്പം പൊന്മുടി സന്ദർശിക്കാനാണ് സമീർ എത്തിയത്.

ഇതിനിടെ കല്ലാറിൽ കുളിക്കാനിറങ്ങിയ സമീർ വട്ടക്കയത്തിൽ മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിലവിളിച്ചതോടെ നാട്ടുകാർ ഒാടിയെത്തി ഫയർഫോഴ്സിലും പൊലീസിലും വിവമരമറിയിച്ചു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് സമീറിനെ പുറത്തെടുത്ത് വിതുര ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കന്യാകുളങ്ങര ജുമാമസ്ജിദിൽ കബറടക്കി. സഹോദരൻ : മുഹമ്മദ് ഷഫീർ.