നെയ്യാറ്റിൻകര: ആട്ടറമൂല നാഗർകാവിൽ ഭദ്രകാളി ദേവീക്ഷേത്രത്തിലെ വേദപഠന സാംസ്കാരിക മന്ദിരം അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കരിയം സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി എസ്. ശ്രീകുമാർ, ചെയർമാൻ ആർ. അജികുമാർ, കെ. മഹേശ്വരൻനായർ, എ.ആർ. ഗോപിനാഥൻ, ശബരീനാഥ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.