vm-sudheeran

തിരുവനന്തപുരം: നീതിപൂർവം തന്റെ ഡ്യൂട്ടി നിർവഹിച്ച ചൈത്ര തെരേസയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശിച്ച മുഖ്യമന്ത്രിയുടെ നടപടി ഉത്തരവാദിത്വ ബോധമുള്ള ഒരു ഭരണാധികാരിക്കു ചേർന്നതല്ലെന്ന് വി.എം.സുധീരൻ കുറ്റപ്പെടുത്തി.

തന്റെ ചുമതല ഭീതിയോ പ്രീതിയോ കൂടാതെ നിറവേറ്റാൻ ശുഷ്കാന്തി കാട്ടിയ ഉദ്യോഗസ്ഥയെ അനുമോദിക്കുന്നതിനു പകരം അപമാനിക്കുകയും മനോവീര്യം തകർക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും സ്വീകരിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.