തിരുവനന്തപുരം: കേരള സർവകലാശാലയും അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും സംയുക്തമായി നൽകുന്ന മികച്ച മലയാള പി.എച്ച്.ഡി പ്രബന്ധത്തിനുള്ള ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം ഡോ.സ്വപ്ന ശ്രീനിവാസന്. തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സ്വപ്ന വൈക്കം ടി.വി.പുരം പുത്തൻചിറയിൽ പി.വി.ശ്രീനിവാസന്റെയും ഇന്ദിരയുടെയും മകളും മലയാള മനോരമ സീനിയർ റിപ്പോർട്ടർ ടി.ബി.ലാലിന്റെ ഭാര്യയുമാണ്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഗൈഡായിരുന്ന ഡോ.വി.കെ.കൃഷ്ണകൈമളിന് 5000 രൂപയും ഫലകവും ലഭിക്കും. നാളെ (ജനുവരി 29) വൈകിട്ട് 3ന് മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ടി.ജലീൽ പുരസ്‌കാരം നൽകും.