പാറശാല: കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് കെ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡുകളും യാത്രയയപ്പ് സമ്മേളനവും മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ആനാട് പി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ ജില്ലാ സെക്രട്ടറി ബി.ആർ. അനിൽ കുമാർ, താലൂക്ക് സെക്രട്ടറി കെ. ഷിബു ബി. നാരായണൻ നായർ, വട്ടവിള വിജയൻ, ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. സഹകരണ മേഖലയിലെ പ്രവർത്തന മികവുകൾക്ക് സംസ്ഥാന, ദേശീയ തലങ്ങളിൽ ഒന്നാം സ്ഥാനം നേടിയ നെല്ലിമുട് വനിതാ സഹകരണ സംഘത്തിനുവേണ്ടി സംഘം പ്രസിഡന്റ് ശാന്തകുമാരിയെ ഉപഹാരം നൽകി അനുമോദിച്ചു.
ഫോട്ടോ: കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു