തിരുവനന്തപുരം: ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മ പുരസ്‌കാരം നൽകിയതുമായി ബന്ധപ്പെട്ട് മോശം പരാമർശം നടത്തിയ മുൻ ഡി.ജി.പി ടി.പി.സെൻകുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കെയിലാണ് പരാതി നൽകിയത്. നമ്പി നാരായണന് പത്മ പുരസ്‌കാരം നൽകിയതിനെ വിമർശിച്ച സെൻകുമാർ രാജ്യത്തെയും നീതിന്യായ വ്യവസ്ഥയെയും അപമാനിക്കുകയാണ് ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
പത്മ പുരസ്‌കാരം നൽകേണ്ട ഒരു സംഭാവനയും നമ്പി നാരായണൻ നൽകിയിട്ടില്ലെന്നാണ് സെൻകുമാർ പറഞ്ഞത്. ഇത് അമൃതിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്നും അടുത്ത വർഷം ഗോവിന്ദചാമിക്കും അമിറുൾ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്‌കാരം നൽകുന്നത് കാണേണ്ടിവരുമെന്നും സെൻകുമാർ പറഞ്ഞിരുന്നു.