നെയ്യാറ്റിൻകര: സംസ്ഥാന ഫിഷറീസ് വകുപ്പും നെയ്യാറ്റിൻകര നഗരസഭയും സംയുക്തമായി നടപ്പാക്കിയ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ വിളവെടുപ്പുത്സവം ഇളവനിക്കര ചെങ്കല്ലൂർ രണ്ട്കുളത്തിൻകരയിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ സതികുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യകർഷകൻ വി. ബിനു, ഫിഷറീസ് കോ - ഓർഡിനേറ്റർ വിജയദാസ് തുടങ്ങിയവർ പങ്കെടുത്തു. വിഷരഹിത ഭക്ഷ്യോത്പാദനം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി നടപ്പാക്കുന്നത്. നഗരസഭാ മേഖലയിലെ സാദ്ധ്യമായ മുഴുവൻ കുളങ്ങളും നവീകരിച്ച് മത്സ്യക്കൃഷിച്ച് ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന് വൈസ് ചെയർമാൻ കെ.കെ. ഷിബു പറഞ്ഞു.
CAPTION: നെയ്യാറ്റിൻകര ഇളവനിക്കരയിലെ രണ്ട്കുളത്തിൻകരയിൽ നടന്ന വിളവെടുപ്പുത്സവം നഗരസഭ വൈസ് ചെയർമാർ കെ.കെ. ഷിബു എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് എസ്.എൽ. ബിനുവിന് നല്‌കി ഉദ്ഘാടനം ചെയ്യുന്നു. സതികുമാർ, വി. ബിനു തുടങ്ങിയവർ സമീപം