തിരുവനന്തപുരം: തൊഴിൽ അവകാശ നിയമങ്ങൾ സംരക്ഷിക്കാൻ സംഘടിതമായ ചെറുത്തുനില്പ് വേണമെന്നും വേജ് ബോർഡ് അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള കൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ 49-ാം വാർഷിക സമ്മേളനം ബാങ്ക് എംപ്ലോയീസ് സഹകരണസംഘം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എഫ് പെൻഷനും പലിശയും പരിഷ്കരിക്കുക, മാദ്ധ്യമ മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ, ആരോഗ്യ സുരക്ഷാ പദ്ധതികൾ രൂപീകരിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, ആൾ ഇന്ത്യാ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ.എസ്.സാബു സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു.
# അസോസിയേഷൻ ഭാരവാഹികൾ
കേരള കൗമുദി നോൺ ജേർണലിസ്റ്ര് അസോസിയേഷൻ പ്രസിഡന്റായി വി.ബാലഗോപാലിനെയു, വർക്കിംഗ് പ്രസിഡന്റായി എസ്.ആർ. അനിൽകുമാറിനെയും, ജനറൽ സെക്രട്ടറിയായി കെ.എസ്.സാബുവിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഉണ്ണിക്കഷ്ണൻ തമ്പി (ട്രഷറർ), എസ്.ഉദയകുമാർ (വൈസ് പ്രസിഡന്റ്), ആർ.ബൈജു. എസ്. പ്രദീപ് (ജോയിന്റ് സെക്രട്ടറിമാർ). എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ: ജി.എസ്.സുധി കുമാർ, സി.പ്രസന്നൻ നായർ, പി.ശിവൻകുട്ടി ,ആർ.ഗീത, ടി.പുഷ്കരൻ നായർ, എസ്.വിജയൻ, ടി.മാത്യൂസ്, ആർ.നാരായണൻ നായർ, അടൂർ പ്രദീപ് കുമാർ, എ. അനിൽകുമാർ, എസ്.പ്രകാശ്, എസ്.സന്തോഷ് കുമാർ, പി.വിനോദ്. ജനറൽ കൗൺസിൽ അംഗങ്ങൾ: എസ്.മുരളി, ജി.എസ്.ഷിബു, ആർ.രാജീവ്, എസ്.വിമൽ കുമാർ, ജെ .ഗീത, എ വിനീഷ്, ആർ.ദിലീപ്, ആർ.രാഗേഷ്, ടി.പി.സേതു, പി.ഗോപിനാഥൻ, എൻ.പി.അനിൽ കുമാർ, എം.ആർ.സുരേഷ് രാജ്, എ.ഹരികുമാർ, ജെ.ആർ വിഷ്ണുരാജ്.
ക്ഷേമനിധി ഭാരവാഹികൾ: കെ.എസ്.സാബു (ചെയർമാൻ), എസ്.ആർ. അനിൽകുമാർ (സെക്രട്ടറി), ജി.എസ്.സുധികുമാർ (ജോയിന്റ് സെക്രട്ടറി), വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ: എസ്.പ്രദീപ്, എസ്.മുരളി, ജെ.ഗീത, എസ്.വിമൽ കുമാർ, ആർ.ബൈജു (തിരു.) എസ്.വിജയൻ (കൊല്ലം) ആർ.നാരായണൻ നായർ (ആലപ്പുഴ) ടി.മാത്യൂസ് (കോട്ടയം) കെ.ടി.സോമൻ (കോഴിക്കോട്).