പത്തനാപുരം: ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ വാസുദേവൻപിള്ള നിര്യാതനായി. 70 വയസുള്ള ഇയാൾ കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിടി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. ആഗസ്റ്റ് 18ന് കൂടൽ പൊലീസാണ് ഗാന്ധി ഭവനിലെത്തിച്ചത്. ഇദ്ദേഹത്തിന് മറ്റ് വിവരങ്ങൾ പറയാൻ സാധിച്ചിരുന്നില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണം . ഫോൺ: 0475 2350459, 9605048000.