ചേർത്തല: നഗരസഭ 29-ാം വാർഡ് കൗൺസിലറും കേരള സ്റ്റേറ്റ് കൊങ്കണി സാഹിത്യ അക്കാഡമി മുൻ വൈസ് ചെയർമാനുമായ 29-ാം വാർഡ് രേവതി നിവാസിൽ ജെ.രാധാകൃഷ്ണനായിക്ക് (63)നിര്യാതനായി.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, എ.എ.ടി.ടി.ഡി മുൻ പ്രസിഡന്റ്,ടി.ഡി.സ്കൂൾ മാനേജർ,മുട്ടം തിരുമല ദേവസ്വം പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നാലു തവണ മുനിസിപ്പൽ കൗൺസിലറായി .സംസ്കാരം ചേർത്തല രുദ്രവിലാസം ശ്മശാനത്തിൽ നടന്നു.ഭാര്യ ഇന്ദിര .ആർ.മക്കൾ:രേവതി ,ശ്രീപതി .മരുമകൻ സഞ്ജീവ് കമ്മത്ത്.