aaryadevi

മുടപുരം : കിഴുവിലം ആയുർവേദ ആശുപത്രിയ്ക്കടുത്ത് അപർണ്ണ നിവാസിൽ ജയൻ - ബിന്ദു ദമ്പതികളുടെ മകൾ ആര്യാ ദേവി (17) കിണറ്റിൽ വീണ് മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയ്ക്കാണ് സംഭവം കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെത്തിയ അമ്മ ബിന്ദുവാണ് ആര്യ കിണറ്റിൽ വീണതറിഞ്ഞത്. ഉടനെ അയൽക്കാരെ അറിയിച്ചെങ്കിലും മുപ്പതടിയോളമുളള കിണറ്റിലിറങ്ങാൻ ആരും ധൈര്യപ്പെട്ടില്ല . പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കൂന്തള്ളൂർ ഗവ.ഹയർ സെക്കൻ‌ഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ : അപർണ , അപ്‌സര.