ബ്രിഡ്ജ് ടൗൺ : ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ മൂന്നാംസ്ഥാനക്കാരായ ഇംഗ്ളണ്ടിനെ എട്ടാം സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസ് 381 റൺസിന് തോൽപ്പിച്ചു. കരീബിയൻ പര്യടനത്തിനെത്തിയ ഇംഗ്ളണ്ടിന് ആദ്യ ടെസ്റ്റിലാണ് ദാരുണമായ തോൽവി നേരിട്ടത്. ആദ്യ ഇന്നിംഗ്സിൽ 289 റൺസടിച്ച വിൻഡീസിനെതിരെ ഇംഗ്ളണ്ട് 77 ന് ആൾ ഒൗട്ടായിരുന്നു. വിൻഡീസ് രണ്ടാം ഇന്നിംഗ്സ് 415/6ന് ഡിക്ളയർ ചെയ്ത്. 628 റൺിന്റെ ലക്ഷ്യം നൽകിയപ്പോൾ ഇംഗ്ളണ്ട് 246 ന് ആൾ ഒൗട്ടാവുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ 6 റൺസിന് എട്ട് വിക്കറ്റ് വീഴ്ത്തിയ റോൾട്ടൺ ചേസും ആദ്യ ഇന്നിംഗ്സിൽ 17 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ കെമർ റോഷുമാണ് ഇംഗ്ളീഷ് ബാറ്റിംഗ് നിരയെ ചുരുട്ടിയത്. വിൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡർ രണ്ടാം ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറി (202 നോട്ടൗട്ട്) നേടിയിരുന്നു. മാൻ ഒഫ് ദ മാച്ചായ ഹോൾഡർ ഐ.സി.സി ആൾ റൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്കും എത്തി.