ശ്രീകാര്യം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൺവിള സുബ്രഹ്മണ്യ നഗർ സജനി വിലാസത്തിൽ ജയകുമാരിയുടെയും പരേതനായ സരസന്റെയും ഏക മകൻ സായൂജ് (19) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19ന് രാത്രി 10:30 ന് മൺവിള റേഡിയോസ്റ്റേഷന് സമീപത്തായിരുന്നു അപകടം. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ സായൂജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.