ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം റസൽപ്പുരം ശാഖയുടെ ഗുരുദേവ പ്രതിഷ്ഠയുടെ പതിനെട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ സാംസ്കാരിക സമ്മേളനം നടന്നു.കുന്നുംപാറ സുബ്രണ്യസ്വാമിക്ഷേത്രം മഠാധിപതി സ്വാമി ബോധിതീർത്ഥ അനുഗ്രപ്രഭാഷണം നടത്തി.അഡ്വ.എം.വിൻസെന്റ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് റസൽപ്പുരം മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. . യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗം നടുക്കാട് ബാബുരാജ്, നേമം യൂണിയൻ കൗൺസിലർ എം.ആർ.ഷാജി, യൂണിയൻ കൗൺസിലർമാർ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. . ശാഖാ സെക്രട്ടറി റസൽപ്പുരം വിനോദ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കെ.അശോകൻ നന്ദിയും പറഞ്ഞു. ഇടിഞ്ഞാർ ശ്രീപാദം കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും കോമഡിഷോയും നടന്നു.