kp-rajendran

തിരുവനന്തപുരം: തൊഴിലാളികൾക്കുള്ള മിനിമം കൂലി 600 രൂപയായി ഉയർത്തി ആ വിവരം മുഖ്യമന്ത്രി സഭയിൽ പ്രഖ്യാപിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. തൊഴിലാളി പെൻഷൻ 3000 രൂപയാക്കി ഉയർത്തുക, മിനിമം വേതനം 18,000 രൂപയാക്കി വർദ്ധിപ്പിക്കുക, വെട്ടിക്കുറച്ച പെൻഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷനായി. സെക്രട്ടറി മീനാങ്കൽ കുമാർ സ്വാഗതം പറഞ്ഞു. എം.ജി. രാഹുൽ, എം. രാധാകൃഷ്ണൻ നായർ, കവിതാ രാജൻ, മനോജ് ബി.ഇടമന, പട്ടം ശശിധരൻ, പി.എസ്. നായിഡു, എം. ശിവകുമാർ, ഡി. അരവിന്ദാക്ഷൻ, ദാസയ്യൻ നാടാർ എന്നിവർ സംസാരിച്ചു.