1

ചിറയിൻകീഴ്: ചിറയിൻകീഴ്‌ ബ്ലോക്ക് പഞ്ചായത്ത്, വിശ്വശ്രീ ധന്വന്തരി കൃഷ്ണമൂർത്തി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗവൺമെന്റ് പഞ്ച കർമ്മ ആശുപത്രിയിലെ വിദഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് ചിറയിൻകീഴ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാഭായിയമ്മ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഫിറോസ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധു.എസ്, സസ്യ സുജയ്, മഞ്ചു പ്രദീപ്, ബി.ഡി.ഒ വിഷ്ണു മോഹൻ ദേവ്, ഡോ.സുനിത എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും മിഥുൻ എം.എസ്.കുറുപ്പ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ 400 ഓളം പേരെ പരിശോധിച്ചു ഔഷധങ്ങൾ നൽകി.