pvl

കാട്ടാക്കട:കാട്ടാക്കട പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന മദ്യവിൽപനശാല ജനവാസകേന്ദ്രമായ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പുന്നാംകരിക്കകത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.പുന്നാംകരിക്കകത്ത് സംഘടിപ്പിച്ച യോഗം പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മദ്യശാലയ്ക്കായി പഞ്ചായത്ത് അനുമതി കൊടുത്തിട്ടില്ലന്നും ഇവിടെ മദ്യശാല സ്ഥാപിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. ചാമവിള വാർഡ് മെമ്പർ രാഘവലാലിന്റെ അദ്ധ്യക്ഷത വഹിച്ചു.സരസമ്മ ടീച്ചർ,എൻ വിജയകുമാർ (സി.പി.എം).സി.ആർ.ഉദയകുമാർ (കോൺഗ്രസ്). ശ്രീകല(ബി.ജെ.പി),പൂവച്ചൽ വാർഡ് മെമ്പർ ജി.ഒ.ഷാജി,അരുൺകുമാർ എന്നിവർ സംസാരിച്ചു.