ഉഴമലയ്ക്കൽ: വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സമുദായത്തിന് രക്ഷയുണ്ടാകൂവെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം ഉഴമലയ്ക്കൽ ശാഖയുടെ സ്ഥാപകനും ശ്രീനാരായണ സ്കൂൾ മാനേജരുമായിരുന്ന പി. ചക്രപാണിയുടെ നാമധേയത്തിലുള്ള നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സ്കൂളിൽ നിർവഹിക്കുകയായിരുന്നു തുഷാർ.
ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, ഗുരുവായൂർ ദേവസ്വം ബോർഡംഗവും സ്കൂൾ മാനേജരുമായ ഉഴമലയ്ക്കൽ വേണുഗോപാൽ, ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ നെടുമങ്ങാട് രാജേഷ്, യോഗം ഡയറക്ടർ വൈ.എസ്. കുമാർ, സൈബർ സേന ചെയർമാൻ കിരൺചന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് എൽ. ഹരികുമാർ, സെക്രട്ടറി സി. വിദ്യാധരൻ, സൈബർ സേന ജില്ലാ ചെയർമാൻ അരുൺ സി. ബാബു, ശാഖാ പ്ലാറ്റിനം ജൂബിലി ആഘോഷകമ്മിറ്റി കൺവീനർ എസ്.വി. രതീഷ്, വനിതാസംഘം പ്രസിഡന്റ് വസന്തകുമാരി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എസ്. കിരൺ, ആഡിറ്റോറിയ നവീകരണ കമ്മിറ്റി കൺവീനർ കെ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ.....................
പി.ചക്രപാണിയുടെ നാമധേയത്തിലുള്ള നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കുന്നു. ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, ഗുരുവായൂർ ദേവസ്വം ബോർഡംഗവും സ്കൂൾ മാനേജരുമായ ഉഴമലയ്ക്കൽ വേണുഗോപാൽ, ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ നെടുമങ്ങാട് രാജേഷ്, യോഗം ഡയറക്ടർ വൈ.എസ്. കുമാർ, സൈബർ സേന ചെയർമാൻ കിരൺചന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് എൽ. ഹരികുമാർ, സെക്രട്ടറി സി. വിദ്യാധരൻ, സൈബർ സേന ജില്ലാ ചെയർമാൻ അരുൺ സി. ബാബു എന്നിവർ സമീപം