po

വിതുര: പ്രസിദ്ധമായ ചെറ്റച്ചൽ മേലാംകോട് ശ്രീദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മകരചോതി ഉത്സവവും സമാപിച്ചു. സമാപനദിനമായ ഇന്നലെ രാവിലെ നടന്ന സമൂഹപൊങ്കാലയിലും തുടർന്ന് നടന്ന അന്നദാനത്തിലും ആയിരങ്ങൾ പങ്കെടുത്തു. ക്ഷേത്രട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ആർ. മോഹൻകുമാറും സെക്രട്ടറി പി. ഭുവനചന്ദ്രൻനായരും നേതൃത്വം നൽകി. ഭക്തിഗാനസുധ, നെയ്യാണ്ടിമേളം, കലശാഭിഷേകം, ചികിത്സാസഹായവിതരണം, ഉരുൾ, അമ്മൻപാട്ട്, ഒാട്ടം പൂമാല ചമയിക്കൽ, ജ്ഞാനപ്പാനയും. ആത്മീയപ്രഭാഷണവും ഉണ്ടായിരുന്നു ഭക്തിനിർഭരവും വർണാഭവുമായ ഘോഷയാത്രയും നടന്നു. തുടർന്ന് നാടകം, മഞ്ഞനീര്, പൂപ്പട എന്നിവയും ഉണ്ടായിരുന്നു. പുലർച്ചെ നടന്ന ഗുരുസിതർപ്പണത്തോടെ ഉത്സവം കൊടിയിറങ്ങി.