photo

നെടുമങ്ങാട് : അംഗൻവാടി ജൈവഗ്രാമം പദ്ധതിയുടെ അരുവിക്കര ഗ്രാമപഞ്ചായത്തുതല നടീൽ ഉത്സവം കളത്തുകാൽ അങ്കൻവാടിയിലെ കൃഷിത്തോട്ടത്തിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ഉദ്‌ഘാടനം ചെയ്തു.ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലെ 164 അങ്കൻവാടികളിലായി 1600 ഓളം കുട്ടികൾക്ക് ജൈവപച്ചക്കറി ഭക്ഷണത്തോടൊപ്പം പാചകം ചെയ്തു നൽകുന്നതാണ് പദ്ധതി.ഒരു സെന്റ് മുതൽ അഞ്ച് സെന്റ് വരെയുള്ള സ്ഥലത്താണ് അങ്കൻവാടികൾ കൃഷി ചെയ്യുന്നത്.പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അങ്കൻവാടികളെ കൃഷിക്കായി തിരഞ്ഞെടുത്തത്.ഉദ്‌ഘാടന ചടങ്ങിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി,വൈസ് പ്രസിഡന്റ് ബി.ഷാജു,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ്,സി.ഡി.പി.ഒ അംബികാദേവി,ഐ.സി.ഡി.എസ് സൂപ്പർ വൈസർ ആർ.സൗമ്യറാണി,ടീച്ചർ അനിലകുമാരി,വെൽഫെയർ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.