mullappally-ramachandran

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഫെഡറേഷൻ ഒഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ, മതേതര രാഷ്ട്രത്തിന് അനുയോജ്യമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് കോൺഗ്രസ് നടപ്പാക്കിയത്. എന്നാൽ തീവ്രഹിന്ദുത്വം പ്രചരിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം വിദ്യാഭ്യാസ മേഖലയാണെന്ന് തിരിച്ചറിഞ്ഞ് ആർ.എസ്.എസ്- സംഘപരിവാർ ശക്തികൾ മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങളെ ഹിന്ദുത്വത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമം ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്നു. വിദ്യാഭ്യാസ മേഖലയെ പൂർണമായും കോർപറേറ്റ് ശക്തികൾക്ക് മുന്നിൽ അടിയറവു വയ്ക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. അവയെ ബി.ജെ.പി - സംഘപരിവാർ ശക്തികളുടെ മേച്ചിൽപുറങ്ങളാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.