തിരുവനന്തപുരം: ജലഗതാഗത പദ്ധതി ഇല്ലാത്ത പുഴകളിൽ നിർമിക്കുന്ന പാലങ്ങളുടെ സമീപം ജലസേചനത്തിനും കുടിവെള്ള സംഭരണത്തിനുമായി തടയണകൾ നിർമിക്കാൻ പൊതുമരാമത്ത് വകുപ്പും ജല വിഭവ വകുപ്പും ചേർന്നു പദ്ധതി തയാറാക്കുമെന്ന് മന്ത്റി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. പാലങ്ങളുടെ നിർമാണത്തിനായി നടത്തുന്ന മണ്ണ് പരിശോധനകളുടെയും മറ്റും ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ ജലസേചന വകുപ്പിനും കൈമാറുമെന്നും കെ. കുഞ്ഞിരാമന്റെ സബ്മിഷനു മറുപടിയായി മന്ത്റി പറഞ്ഞു.
കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളജിൽ ടെക്നോളജി സർവകലാശാലയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നാല് എൻജിനിയറിംഗ് കോഴ്‌സുകൾ കൂടി ആരംഭിക്കുമെന്ന് മന്ത്റി കെ.ടി. ജലീൽ അറിയിച്ചു. അയിഷാപോറ്റിയുടെ സബ്മിഷനു മറുപടി നൽകുകയിരുന്നു മന്ത്റി.