img

ശിവഗിരി: പത്മശ്രീ പുരസ്കാരം ലഭിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ശിവഗിരി മഠത്തിലെത്തി അനുമോദിച്ചു. പത്മപുരസ്കാരം ശിവഗിരി മഠത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും ലഭിച്ച മഹത്തായ അംഗീകാരമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശ്രുതാത്മാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, ശിവഗിരി എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ, ജി. ശിവകുമാർ, സജി .എസ്.ആർ.എം, വൈ.എസ്. കുമാർ, ഡോ. ബി. സീരപാണി, കിരൺചന്ദ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫോട്ടോ: പത്മശ്രീ പുരസ്കാരം ലഭിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ തുഷാർ വെള്ളാപ്പള്ളി അനുമോദിക്കുന്നു. ഡോ. സീരപാണി, വൈ.എസ്. കുമാർ, സ്വാമി ശാരദാനന്ദ, സ്വാമി വിശ്രുതാത്മാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, അജി .എസ്.ആർ.എം, സജി .എസ്.ആർ.എം, ജി. ശിവകുമാർ, കിരൺചന്ദ്ര, ഡോ. എൽ. തുളസീധരൻ എന്നിവർ സമീപം