മലയിൻകീഴ്: പാലിയേറ്റീവ് കെയർ പ്രവർത്തനം നടത്തുന്നതിനായി മലയിൻകീഴ് ഗ്രാമപഞ്ചായത്തിന് അഡ്വ. എ. സമ്പത്ത് എം.പി.അനുവദിച്ച ആംബുലൻസിന്റെ നിരത്തിലിറക്കൽ ഉദ്ഘാടനം എം.പി.നിർവഹിച്ചു. ഇന്ത്യയിൽ ഒരു പാർലമെന്റ് അംഗത്തിന്റെ എല്ലാ പഞ്ചായത്തുകളിലും ശീതീകരിച്ച ആംബുലൻസ് സംവിധാനം ഉള്ള ഏക പാർലമെന്റ് മണ്ഡലം ആറ്റിങ്ങൽ ആണെന്ന് എം.പി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വി.എസ്. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് വികസന ചെയർപേഴ്സൺ മായ രാജേന്ദ്രൻ,പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ വി.കെ.സുനന്ദ,പഞ്ചായത്ത് അംഗങ്ങളായ ശ്രീകല, സുധകുമാരി, ഡോ. ലേഖ തോബിയാസ്, ഡോ. രജനി, ഡോ. സ്മിത ശിവൻ, ഡോ. രശ്മി, പാലിയം ഇന്ത്യ മാനേജർ ബാബു എബ്രഹാം, സുജൻ ലാൽ, മനോജ്. ആസൂത്രണ സമിതി അംഗം എം.അനിൽകുമാർ, എം.കെ. പ്രകാശൻ, മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് അസിസ്റ്റൻറ് സുരേഷ് കുമാർ, പാലിയേറ്റീവ് നഴ്സുമാരായ ഗീത, അശ്വതി.കെ.പി.നായർ. ഷോളി എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ എല്ലാ ദിവസവും പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനവും ഫിസിയോ തെറാപ്പിസ്റ്റ് ഉൾപ്പടെയുള്ളവരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. രക്തദാനസേന രൂപീകരിക്കുന്നതിന്റെ ഭാഗമായി രജിസ്റ്റർ തയ്യാറാക്കുന്നതിന് ബ്ലഡ് ഗ്രൂപ്പ് നിർണയവും നടന്നു.