sudhakran

ചിറയിൻകീഴ്: ശബരിമല വിഷയത്തിൽ നാടിനെ കലാപ ഭൂമിയാക്കിയതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ബി.ജെ.പിക്കും ആണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ പൈലറ്റ് വാഹനം ഇടിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃ ഷ്ണകുമാറിനും സഹ പ്രവർത്തകർക്കും പരിക്കേറ്റ സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. പീതാംബരക്കുറുപ്പ് എക്സ്.എം.പി, വക്കം സുകുമാരൻ, മുദാക്കൽ ശ്രീധരൻ, എ. അൻസാർ, അഴൂർ വിജയൻ, വി.കെ. ശശിധരൻ, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, മാടൻവിള നൗഷാദ്, ജി. സുരേന്ദ്രൻ, പനയത്തറ ലൈല, പുതുക്കരി പ്രസന്നൻ, കെ. ഓമന, മോനിഷ്, രാഹുൽ അഴൂർ, രാജു അഴൂർ, അജു കൊച്ചാലുംമൂട്, മനു കൃഷ്ണൻ, ഷമീർ കിഴുവിലം എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത് സ്വാഗതവും യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി അഖിൽ അഴൂർ നന്ദിയും പറഞ്ഞു.