പരീക്ഷാഫലങ്ങൾ
എം.ഫിൽ മാനുസ്‌ക്രിപ്‌റ്റോളജി ഇൻ മലയാളം, ജനിറ്റിക്‌സ് ആൻഡ് ജീനോമിക്‌സ്, ബയോകെമിസ്ട്രി, ബോട്ടണി, കമ്പ്യൂട്ടർ സയൻസ്, ഇസ്ലാമിക് ഹിസ്റ്ററി, എൻവയോൺമെന്റൽ സയൻസസ്, പൊളിറ്റിക്കൽ സയൻസ് 2017 - 2018 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ടെക് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്‌ടോഇലക്‌ട്രോണിക്‌സ് & ഒപ്ടിക്കൽ കമ്മ്യൂണിക്കേഷൻ) 2016 - 2018 ബാച്ച് (സി.എസ്.എസ്) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ടെക് ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് 2016 - 2018 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി ആഗസ്റ്റ് 2018 (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 2019 ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
മൂന്നും നാലും സെമസ്റ്റർ ബി.ബി.എ വിദൂര വിദ്യാഭ്യാസം (2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം കേന്ദ്രമായി അപേക്ഷിച്ചവർ ഗവ.ആർട്‌സ് കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അതേ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. കൊല്ലം കേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ എസ്.എൻ കോളേജ് കൊല്ലത്ത് നിന്നും ഹാൾടിക്കറ്റ് വാങ്ങി അതേ കോളേജിൽ പരീക്ഷ എഴുതേതാണ്. ആലപ്പുഴ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നു ഹാൾടിക്കറ്റ് വാങ്ങി അതേ കോളേജിൽ പരീക്ഷ എഴുതണം.
ത്രിദിന ദേശീയ സെമിനാർ
സർവകലാശാലയുടെ തൈക്കാടുളള വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 'പ്രൊഫഷണലിസം ഇൻ ടീച്ചർ എഡ്യൂക്കേഷൻ - ട്രാക്കിംഗ് ക്വാളിറ്റി എഡ്യൂക്കേഷൻ' എന്ന വിഷയത്തിൽ ഫെബ്രുവരി 6, 7, 8 തീയതികളിൽ നടക്കുന്ന സെമിനാറിൽ അദ്ധ്യാപക പരിശീലകർക്കും, അദ്ധ്യാപകർക്കും, ഗവേഷകവിദ്യാർത്ഥികൾക്കും, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0471 2304718, 9495969268, 9947323222