തിരുവനന്തപുരം: ഏഴു തസ്തികളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
. മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ സോഷ്യൽ വർക്കർ, മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, റിസ്പഷനിസ്റ്റ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജി നീയറിംഗ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് (എൻ.സി.എ.-ഒ.എക്‌സ്.), കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് രണ്ട് (സൊസൈറ്റി കാറ്റഗറി) (എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ), അപ്പെക്‌സ് സൊസൈറ്റീസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരളയിൽ മാനേജർ ഗ്രേഡ് രണ്ട് (ജനറൽ കാറ്റഗറി) (എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എന്നിവയിലാണ് വിജ്ഞാപനം വരുന്നത്.
അഭിമുഖം നടത്തും
കാറ്റഗറി നമ്പർ 378/2017, 379/2017 പ്രകാരം കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്‌സ് ഓഫീസർ (ജനറൽ & സൊസൈറ്റി). കാറ്റഗറി നമ്പർ 45/2018 പ്രകാരം കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വാച്ച്മാൻ (എൻ.സി.എ.-എസ്.സി.) എന്നിവയിൽ അഭിമുഖം നടത്തും.
ചുരുക്ക പട്ടിക
1. കാറ്റഗറി നമ്പർ 610/2017 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്‌സ് (ജൂനിയർ) (മൂന്നാം എൻ.സി.എ.-എസ്.സി.) ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.