parassala

പാറശാല: നവോത്ഥാന മുന്നേറ്റങ്ങളുടെ കഥ പറഞ്ഞ് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ കലാജാഥാ പര്യടനം നടത്തി. ഫെബ്രുവരി 8 മുതൽ10 വരെ തിരുവനന്തപുരത്ത് നടക്കുന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് കലാജാഥയുടെ പ്രചരണ പര്യടനം.

പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ കുന്നത്തുകാൽ, ചെങ്കവിള, പൂഴിക്കുന്ന് എന്നിവിടങ്ങളിൽ ജാഥാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ജന്മിത്വത്തിനും നാടുവാഴിത്തത്തിനും അനാചാരങ്ങൾക്കും എതിരെ നടന്ന സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ കഥയാണ് കനലടയാളങ്ങൾ എന്ന നൃത്ത സംഗീത ശില്പത്തിലൂടെ അവതരിപ്പിച്ചത്. അധ്യാപകരായ രശ്മി, ഷീജ, അനൂപ, സുനിത, മായ, പ്രദീഷ്ചന്ദ്രൻ, ഷമീം, അനീഷ്, രാജീവ്, തകിലൻ, രാജൻ, സതീഷ്, ബെൻ റെജി എന്നിവരാണ് അഭിനേതാക്കൾ. കുന്നത്തുകാലിൽ ആർ. വിദ്യാവിനോദും ചെങ്കവിളയിൽ നിലയം ഹരിയും പൂഴിക്കുന്നിൽ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രശാന്തും പ്രചരണ പര്യടനം ഉദ്ഘാടനം ചെയ്തു. സി.ടി. വിജയൻ, എസ്. ജയചന്ദ്രൻ, എം.വി. ശ്രീകല, ആർ.എസ്. രഞ്ചു, എ. ഷിബു, എസ്. കൃഷ്ണകുമാർ, ഡി.എസ്. സനു എന്നിവർ സംസാരിച്ചു.