ambatty-rayidu
ambatty rayidu

ദുബായ് : സംശയകരമായ ബൗളിംഗ് ആക്ഷന്റെ പേരിൽ ഇന്ത്യൻ ആൾ റൗണ്ടർ അമ്പാട്ടി റായ്ഡുവിനെ ബൗൾ ചെയ്യുന്നതിൽ നിന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ വിലക്കി. 14 ദിവസത്തിനകം ബൗളിംഗ് ആക്ഷൻ പരിശോധനയ്ക്ക് വിധേയനാകാനും അമ്പാട്ടിയോട് ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസമാദ്യം ആസ്ട്രേലിയയ്ക്കെതിരെ നടന്ന ആദ്യ ഏകദിനത്തിനിടെയാണ് അമ്പാട്ടിയുടെ ആക്ഷനിൽ സംശയമുണ്ടെന്ന് കാട്ടിൽ അമ്പയർമാർ ഐ.സി.സിക്ക് റിപ്പോർട്ട് നൽകിയിരുന്നത്. അമ്പാട്ടി 49 ഏകദിനങ്ങളിൽ 121 പന്തുകൾ മാത്രമേ ബൗൾ ചെയ്തിട്ടുള്ളൂ. മൂന്ന് വിക്കറ്റുകൾ നേടിയിട്ടുണ്ട്.