juventus-seri-a
juventus seri a

ടൂറിൻ : ഇറ്റാലിയൻ സെരിഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ യുവന്റസ് 2-1ന് ലാസ്യോയെ കീഴടക്കി. 1-1ന് സമനിലയിൽ നിൽക്കവേ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിനായിരുന്നു യുവന്റസിന്റെ വിജയം. യുവന്റസിനായി ക്രിസ്റ്റ്യാനോയുടെ 15-ാം ഗോളായിരുന്നു ഇത്. 59-ാം മിനിട്ടിൽ എംറെ കാനിന്റെ സെൽഫ് ഗോളിലൂടെയാണ് ലാസ്യോ മുന്നിലെത്തിയത്. 74-ാം മിനിട്ടിൽ യാവോ കാൻസെലോ മത്സരം സമനിലയിലെത്തിച്ചു. 21 മത്സരത്തിൽ നിന്ന് 59 പോയിന്റുമായി യുവന്റസ് സെമി എയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്