കുളത്തൂപ്പുഴ: ഒാടുപൊളിച്ച് വീട്ടിനുള്ളിൽ കടന്ന മോഷ്ടാവ് സ്വർണവും പണവും കവർന്നു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി വിമലാലയം വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനും ആയ്യായിരം രൂപയും മോഷണം പോയത്. സംഭവ സമയം കട്ടിലിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിലെ മാലയും കവർന്നു.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ലക്ഷം വീട് കോളനിയിലേക്ക് പോയെങ്കിലും തുമ്പൊന്നും കണ്ടെത്താനായില്ല. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.