തിരുവനന്തപുരം: യാത്രയ്ക്കിടെ ബസിൽ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 46 കാരനെ വെഞ്ഞാറമൂട് പൊലീസ് പിടികൂടി. പാങ്ങോട് അയിരൂർ അക്ഷവീയം വീട്ടിൽ സുനിൽകുമാറാണ് പിടിയിലായത്. തിരക്കുണ്ടായിരുന്ന ബസിൽ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.