ചീമേനി: റിട്ട. നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. പുഷ്പജയെ അപമാനിക്കുന്ന രീതിയിൽ വാട്ട്സ്ആപ് പ്രചാരണം നടത്തിയെന്ന കേസിലെ പ്രതികളായ 6 സി.പി.എം നേതാക്കൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സി.പി.എം കൊടക്കാട് ലോക്കൽ സെക്രട്ടറി പി.പി. സുകുമാരൻ (63), സുധീർ പൊള്ളപൊയിൽ (42), കൃഷ്ണൻ പൊള്ളപൊയിൽ ( 53) , കണിയാൻ ബാലകൃഷ്ണൻ (72), കെ. കൃഷ്ണൻ( 29), സി. കൃഷ്ണൻ കൊടക്കാട് (46) എന്നിവരാണ് ജാമ്യമെടുത്തത്. പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.