കടയ്ക്കാവൂർ: കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലെ കലാകാരന്മാരുടെ കൂട്ടായ്മയായ പിറവിയുടെ ആഭിമുഖ്യത്തിലുളള സ്ഥിരം നാടകവേദിയുടെ റിപ്പബ്ളിക് ദിനാഘോഷം കടയ്ക്കാവൂർ സേതുപാർവതിഭായി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പിറവി കുടുംബാംഗങ്ങൾ അവതരിപ്പിച്ച കരോക്കെ ഗാനമേളയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും കലാപ്രതിഭകളെ ആദരിക്കലും ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി നിർവഹിച്ചു. പിറവി പ്രസിഡന്റ് വനജാബോസ് അദ്ധ്യക്ഷത വഹിച്ചു. പിറവി അംഗങ്ങൾക്ക് അംഗത്വ കാർഡ് വിതരണവും ആറ്റിങ്ങൽ നഗരസഭ കൗൺസിലറായി 25 വർഷം പൂർത്തിയാക്കിയ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപിനെ ആദരിക്കലും കയർഫെഡ് ചെയർമാൻ അഡ്വ: എൻ. സായികുമാറും റിപ്പബ്ളിക് ദിനസന്ദേശം നൽകലും വിദ്യാഭ്യാസ അവാർഡ് വിതരണവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ഷൈലജാബീഗവും നിർവഹിച്ചു. ചടങ്ങിൽ എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് ഹോൾഡർ കടയ്ക്കാവൂർ സ്വദേശി ജെ.എസ്. കൃഷ്ണാ ശ്യാം, കടയ്ക്കാവൂർ രാജഗോപാ, റജീബ്, വക്കം മാധവൻ, എ.കെ. നൗഷാദ്, സംസ്ഥാന സ്കുൾ കലോത്സവ വിജയികളായ ശ്രദ്ധ, ജഗദീഷ്, ജീവൻ ജോയി എന്നിവരെയും ആദരിച്ചു. പിറവി സെക്രട്ടറി എൻ. ജ്യാേതിബാസു റിപ്പോർട്ട് അവതരിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് , പിറവി രക്ഷാധികാരി എസ് .സുജാതൻ, വക്കം അജിത്ത് തുടങ്ങിയവർ സംസാരിച്ചു. പിറവി രക്ഷാധികാരി വി.എൻ. സൈജുരാജ് സ്വാഗതവും ട്രഷറർ സുനി.പി. കായിക്കര നന്ദിയും പറഞ്ഞു. തുടർന്ന് ആങ്ങളെത്തെയ്യം എന്ന നാടകവും അവതരിപ്പിച്ചു.