തിരുവനന്തപുരം: കാർഷിക മേഖലയിൽ കാലാനുസൃത പുരോഗതി കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി. കാർഷിക അഭിവൃദ്ധിയിലൂടെയല്ലാതെ വികസനം പൂർണമാകില്ല. ഏതെല്ലാം രീതിയിൽ അഭിവൃദ്ധി ലക്ഷ്യമിടണം എന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്നും പിണറായി പറഞ്ഞു. നബാർഡ് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര പുനർനിർമാണത്തിൽ കാർഷിമേഖലയുടെ പങ്ക് പ്രധാനമാണ്. പുനർനിർമാണം വഴി സ
ർക്കാർ ഉദ്ദേശിക്കുന്നത് സാമൂഹ്യനീതിയിൽ അധിഷ്ഠിതവും സർവതല സ്പർശിയുമായ വികസനമാണ്. ഇതിൽ നബാർഡിന് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്‌റ്റേറ്റ് ഫോക്കസ് പേപ്പർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.ശ്രീനിവാസൻ, എസ്.എൽ.ബി.സി കൺവീനർ ജി.കെ.മായ, ആർ.ബി.ഐ റീജിയണൽ ഡയറക്ടർ എസ്.എം.എൻ.സ്വാമി, നബാർഡ് ജനറൽ മാനേജർ ഡോ.ഗോപകുമാരൻ നായർ, ആസൂത്രണ കമ്മിഷൻ വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ വെങ്കിട്ടരാമൻ തുടങ്ങിയവർ പങ്കെടുത്തു.