തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ലോക്‌താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11ന് രാജ്ഭവനിലേക്ക് കർഷകരുടെ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. പ്രളയത്തിലുണ്ടായ നഷ്ടം പരിഹരിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കുക, സർഫാസി നിയമം പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷക പെൻഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന മാർച്ച് എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്യും. കർഷകർ കെെയ്യൊപ്പ് വച്ച ഭീമൻഹർജി ഗവർണർക്ക് കെെമാറും.