photo

നെടുമങ്ങാട് : പ്രമുഖ താരങ്ങൾ അണിനിരന്ന വോളിബാൾ മത്സരത്തിന്റെ ആവേശം പങ്കുവെച്ച് നഗരസഭയിലെ കരിങ്ങയിൽ കളിക്കളത്തിന്റെ ഉദ്‌ഘാടനം നടന്നു.നൂറുകണക്കിന് കായിക പ്രേമികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ഡോ.എ.സമ്പത്ത് എം.പി ഉദ്‌ഘാടനം നിർവഹിച്ചു.സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു.വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ,വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.ഹരികേശൻ നായർ,കൗൺസിലർമാരായ ആർ.മധു,ടി.ആർ.സുരേഷ്,വട്ടപ്പാറ ചന്ദ്രൻ, എൻ.ആർ.ബൈജു,ടി.അർജുനൻ,എസ്.പി.ചിത്രലേഖ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.ആർ.ജയദേവൻ, പാട്ടത്തിൽ ഷെരീഫ്,കരിപ്പൂര് സതീഷ്,മന്നൂർക്കോണം രാജേന്ദ്രൻ,സുകു,ഹരികുമാർ,ബിന്ദു,സൗമ്യ,എ.ആർ ഗായത്രി, ഡോ.അതുൽ തുടങ്ങിയവർ പ്രസംഗിച്ചു.ആദ്യകാല കായിക പ്രതിഭകളെ ആദരിക്കലും നഗരസഭ പാലിയേറ്റീവ് കെയറിന് ബാങ്ക് ഒഫ് ബറോഡ നൽകിയ സാന്ത്വന പരിചരണ വാഹനത്തിന്റെ താക്കോൽ ദാനവും ''വിമുക്തി'' ബോധവത്കരണ ക്വിസ് മത്സര വിജയികൾക്ക് സമ്മാന വിതരണവും നടന്നു.ഡോ.എ.സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് വോളിബാൾ-ബാഡ്മിന്റൺ കോർട്ടുകളാണ് നിർമ്മിച്ചിട്ടുള്ളത്.