atl29ja

ആറ്റിങ്ങൽ: അപസ്മാര രോഗിയായ യുവതി ആസിഡ് കുടിച്ച് മരിച്ചു. ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുദാക്കൽ കുറുമാൻകോട് പുത്തൻ വീട്ടിൽ ജയയാണ് ( 49)​ മരിച്ചത്. ഭർത്താവ് വിമുക്തഭടനായ രാമചന്ദ്രൻ നായർ ( 58) ​ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. രാമചന്ദ്രൻ നായരും ഭാര്യയും മാത്രമാണ് വീട്ടിൽ . ആസി‌ഡ് കഴിച്ചശേഷം അവശനിലയിൽ ജയ മുറ്റത്തേക്ക് ഇറങ്ങി . ഇതുകണ്ട രാമചന്ദ്രൻ നായർ നിലവിളിച്ചു. നാട്ടുകാർ ഓടിയെത്തിയപ്പോൾ ആസിഡ് കഴിച്ചകാര്യം ജയ അവരോട് പറഞ്ഞു. അകത്തേക്കുപോയ രാമചന്ദ്രൻ നായർ ബാക്കിയിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകിട്ട് 5.10 ഓടെ ജയ മരിച്ചു. റബർ ഷീറ്റിനുപയോഗിക്കുന്ന ആസിഡാണ് കുടിച്ചത്. അപസ്മാര രോഗം ജയയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. മക്കൾ: രാജേഷ്,​ രേഷ്മ. മരുമകൻ: ജയകുമാർ.