chimbanzee

ഒരു ചൂലും കൈയിലെടുത്ത് താൻ താമസിക്കുന്ന മുറിയും പരിസരവും വൃത്തിയാക്കുന്ന ഒരു ചിമ്പാൻസിയാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ താരം. ചൈനയിലെ ഷെൻയാംഗ് നഗരത്തിലുള്ള ഒരു മൃഗശാലയിൽനിന്നുള്ളതാണ് വൈറലാകുന്ന ദൃശ്യം. ദിവസവും മൃഗശാല വൃത്തിയാക്കാനെത്തുന്നവരുടെ പ്രവൃത്തികൾ കണ്ട് അതുപോലെ അനുകരിക്കുകയാണ് ഈ പെൺചിമ്പാൻസി. തന്റെ കൂടിന് ചുറ്റും കിടക്കുന്ന കരിയിലകളും ചപ്പുചവറുകളും ഭക്ഷണ അവശിഷ്ടങ്ങളുമൊക്കെയാണ് ചിമ്പാൻസി അടിച്ചുകൂട്ടുന്നത്. തൂത്തുവൃത്തിയാക്കുക മാത്രമല്ല,​ സമീപത്തുള്ള വേസ്റ്റ് ബാസ്ക്കറ്റിൽ അവ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. 18 വയസ് പ്രായമുള്ള കക്ഷി അടുത്തകാലത്തായാണ് ഈ കലാപരിപാടി തുടങ്ങിയതെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. നാല് വയസുള്ള ഒരു മനുഷ്യക്കുഞ്ഞിന്റെ ഐക്യു ഈ ചിമ്പാൻസിയ്ക്കുണ്ടെന്നാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്താൻ കഴിഞ്ഞത്.