തിരുവനന്തപുരം: നബാർഡ് കേരളത്തിനായി ബാങ്കുകളെ ഉൾപ്പെടുത്തി 1,46,162.78 കോടി വായ്പാലക്ഷ്യം നിശ്ചയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ ഏഴുശതമാനം കൂടുതലാണ്. കേരളത്തിന്റെ പുനർനിർമ്മാണമടക്കം പരിഗണിച്ചാണ് ഈ രൂപരേഖ. വായ്പാലക്ഷ്യത്തിൽ 47% കാർഷിക മേഖലയ്ക്കാണ്. അതായത് 69,303.34 കോടി രൂപ. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 41,090 കോടിയും വിദ്യാഭ്യാസത്തിന് 5703 കോടിയും കയറ്റുമതിമേഖലയ്ക്ക് 1215 കോടിയും ഭവന നിർമ്മാണത്തിന് 22,661 കോടിയും പാരമ്പര്യേതര ഉൗർജ സ്രോതസുകൾക്ക് 263 കോടിയും സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനത്തിന് 376 കോടിയും വായ്പ നൽകാമെന്ന് കണക്കുകൂട്ടുന്നു.
കാർഷികമേഖലയിൽ
വിളകൾ - 47,604 കോടി
ജലസ്രോതസ് - 1188
കാർഷിക യന്ത്രവത്കരണം- 1051
തോട്ടവും ഹോർട്ടികൾച്ചറും - 5800
വനവത്കരണം, തരിശ് നിർമാർജ്ജനം- 213
മൃഗസംരക്ഷണം - 4645
മത്സ്യമേഖല - 614
അടിസ്ഥാനസൗകര്യം - 385
ഭൂവികസനം - 2105
ഭക്ഷ്യം, ഭക്ഷ്യസംസ്കരണം - 3857