yoga

കിളിമാനൂർ: പുളിമാത്ത് ആയൂർവേദാശുപത്രിയിൽ പ്രദേശത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി യോഗാ ക്ലാസ് ആരംഭിച്ചു. മൂന്ന് ഡോക്ടർമാർ, നഴ്സ്, ഫാർമസിസ്റ്റ്, യോഗാ ട്രെയിനർ എന്നിവരടങ്ങുന്ന ടീമാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി പുളിമാത്ത് പഞ്ചായത്ത് നാലു ലക്ഷം രൂപ ചെലവിൽ ഹാൾ നിർമിച്ച് നൽകി. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുന്ന അമ്പത് പേർക്കാണ് പരിശീലനം. പരിശീലന പദ്ധതിയുടെയും യോഗ ഹാളിന്റെയും ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്‌ണു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ റഷീദ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ വി. ബിനു, ലേഖ, പഞ്ചായത്തംഗങ്ങളായ വി. സോമൻ, ശാന്തകുമാരി, സന്ധ്യ, വസന്തകുമാരി, അജിതകുമാരി. സി.ഡി.എസ് ചെയർപേഴ്സൺ തങ്കമണി ആർ. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.എൻ. ജയകുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഉഷ നന്ദിയും പറഞ്ഞു.