minister-e-chandrasekhara

തിരുവനന്തപുരം:കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതർക്ക് സഹായവും നഷ്ടപരിഹാരവും നൽകുന്നതു സംബന്ധിച്ച് സർക്കാർ നൽകിയ ഉറപ്പുകളും കോടതികളുടെ നിർദ്ദേശങ്ങളും പാലിച്ചെന്നും ഇത് കണക്കിലെടുത്ത് സമരപാതയിലുള്ളവർ പിൻമാറണമെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു .2017ൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ദുരന്തബാധിതർക്ക് മൂന്ന് ഗഡുക്കളായി 161.65 കോടി രൂപ നൽകി. മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുകയും ചെയ്തു. 2013 ൽ ഹൈക്കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ദുരന്തബാധിതരുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ പുതുതായി കൂട്ടിച്ചേർത്ത 363 പേരുൾപ്പെടെ ഇതുവരെ 6212 പേർക്കാണ് സർക്കാർ സഹായം നൽകിയത്.