-t-20-world-cup-2020
t-20 world cup 2020

ദുബായ് : അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന പുരുഷ -വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റുകളുടെ ഫിക്സ്ചറുകൾ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കി. ചരിത്രത്തിലാദ്യമായി പുരുഷ വനിതാ ലോകകപ്പുകൾ ഒരേ രാജ്യത്ത് വ്യത്യസ്ത സമയത്താകും നടക്കുക. വനിതാ ലോകകപ്പാണ് ആദ്യം. 2020 ഫെബ്രുവരി 21 മുതൽ മാർച്ച് 21 വരെയാണ് വനിതാ ലോക കപ്പ്. പുരുഷ ലോകകപ്പ് ഒക്ടോബർ 18 മുതൽ നവംബർ 15 വരെ നടക്കും.

എട്ട് ആസ്ട്രേലിയൻ നഗരങ്ങളിലെ 13 വേദികളിലായാണ് ഇരു ലോകകപ്പുകളും നടക്കുക. വനിതാ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ഫെബ്രുവരി 21ന് ആസ്ട്രേലിയയെ നേരിടും.

വനിതാ ലോകകപ്പ്

ഗ്രൂപ്പ് എ

ഇന്ത്യ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക, ക്വാളിഫയർ 1

ഗ്രൂപ്പ് ബി

ഇംഗ്ളണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ക്വാളിഫയർ 2

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ

ഫെബ്രുവരി 21 Vs ആസ്ട്രേലിയ

ഫെബ്രുവരി 24 Vs ക്വാളിഫയർ1

ഫെബ്രുവരി 27 Vs ന്യൂസിലാൻഡ്

ഫെബ്രുവരി 29 Vs ശ്രീലങ്ക

പുരുഷ ലോകകപ്പ്

ഗ്രൂപ്പ് 1

പാകിസ്ഥാൻ, ആസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ഫസ്റ്റ് റൗണ്ട് ഗ്രൂപ്പ് എ ടീം 1, ഫസ്റ്റ് റൗണ്ട് ഗ്രൂപ്പ് റൗണ്ട് ബി ടീം 2

ഗ്രൂപ്പ 2

ഇന്ത്യ, ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഫസ്റ്റ് റൗണ്ട് ഗ്രൂപ്പ് ബി ടീം 1, ഫസ്റ്റ് റൗണ്ട് ഗ്രൂപ്പ് എ ടീം 2.

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ

ഒക്ടോബർ 24 Vs ദക്ഷിണാഫ്രിക്ക

ഒക്ടോബർ 29 Vs ഗ്രൂപ്പ് എ 2

നവംബർ 1 Vs ഇംഗ്ളണ്ട്

നവംബർ 5 Vs ഗ്രൂപ്പ് ബി 1

നവംബർ 8 Vs അഫ്ഗാനിസ്ഥാൻ

പുരുഷ വിഭാഗത്തിൽ ശ്രീലങ്കയും മൂന്ന് ക്വാളിഫയർ ടീമുകളും ചേർന്ന ഒരു ഗ്രൂപ്പും ബംഗ്ളാദേശും മൂന്ന് ക്വാളിഫയർ ടീമുകളും ചേർന്ന മറ്റൊരു ഗ്രൂപ്പുമുണ്ടാകും. ഇരു ഗ്രൂപ്പുകളിൽ നിന്നും രണ്ട് ടീമുകൾ പ്രാഥമിക റൗണ്ടിലേക്ക് യോഗ്യത നേടും.

ഇന്ത്യയ്ക്ക് ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.