lini

തിരുവനന്തപുരം: ഏഷ്യാനെറ്റ് മുൻ എഡിറ്റർ ഇൻ ചീഫ് ടി.എൻ. ഗോപകുമാറിന്റെ സ്മരണാർത്ഥം ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ ടി.എൻ.ജി പുരസ്‌കാരം നിപ്പ ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിക്ക് നൽകും. പേരാമ്പ്ര സർക്കാർ ആശുപത്രിയിൽ നിപ്പ ബാധിതനായ സാബിത്തിനെ ചികിത്സിച്ചപ്പോഴാണ് ലിനിക്ക് അസുഖം പിടിപെട്ടത്.