പാരീസ് : റഷ്യൻ ക്ളബ് സെനിത്ത് സെന്റ്പീറ്റേഴ്സ് ബെർഗിൽ നിന്ന് അർജന്റീനാക്കാരൻ സ്ട്രൈക്കർ ലിയാൻഡ്രോ പരേഡേസിനെ ഫ്രഞ്ച് ചാമ്പ്യൻ ക്ളബ് പാരീസ് സെന്റ് ജെർമെയ്ൻ സ്വന്തമാക്കി. 54 ദശലക്ഷം ഡോളർ നൽകി നാലര വർഷത്തേക്കാണ് പരേഡേസുമായി പി.എസ്.ജി കരാർ ഒപ്പിട്ടിരിക്കുന്നത്.
25കാരനായ പരേഡേസ് അർജന്റീനയ്ക്ക് വേണ്ടി ഒൻപത് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ലോകകപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബൊക്ക ജൂനിയേഴ്സ്, എ.എസ്. റോമ എന്നീ ക്ളബുകൾക്ക് വേണ്ടി കളിച്ചപ്പോഴാണ് 2017ൽ സെനിത്തിലേക്ക് എത്തിയത്.