maharajas

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പിതാവ് സി.കെ.ഉണ്ണി ആവശ്യപ്പെട്ടപ്രകാരമാണിത്.മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ ചുമതല ഏൽപ്പിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. അടുത്ത ദിവസംതന്നെ ഉദ്യോഗസ്ഥനെ തീരുമാനിക്കും. പ്രത്യേക സംഘത്തിനും രൂപം നൽകും. തൃശൂരിൽ നിന്നു ബാലഭാസ്‌കറിന്റെ മടക്കയാത്ര ഉൾപ്പെടെ പരിശോധിക്കും.ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് നിലവിലെ അന്വേഷണം.വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണ് മരിച്ചത്. അപകടസ്ഥലത്തുവച്ചുതന്നെ ഏക മകൾ രണ്ടുവയസുകാരി തേജസ്വിനി ബാല മരിച്ചു. സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.