v

കടയ്ക്കാവൂർ: കടൽഭിത്തി നിർമ്മിക്കണമെന്ന തീരദേശവാസികളുടെ വളരെക്കാലമായുളള ആവശ്യം സഫലമാകുന്നു. അഞ്ചുതെങ്ങ് മുതലപ്പൊഴി മേഖലയിൽ കടൽഭിത്തി നിർമ്മാണത്തിനും മറ്റുമായി 20 കോടി രൂപ സർക്കാർ അനുവദിച്ചു. ഒരുവർത്തിനകം നിർമ്മാണം പൂർത്തികരിക്കുന്ന രീതിയിൽ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് സ്ഥലം എം.എൽ.എ വി. ശശി പറഞ്ഞു. മുതലപ്പെഴിമുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻവരെ തീരം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതിനാലാണ് അടിയന്തിരമായി പദ്ധതി നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.